വടകര: ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് ഈ രാജ്യത്തിന് സമ്മാനിച്ചതെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.
ഉല്ലാസ് ബാബു. അടിയന്തരാവസ്ഥയുടെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍
സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.പി.മുരളി, എസ്.ആര്.ജയ്കിഷ്, പി.എം.അശോകന്, അടിയേരി രവിന്ദ്രന് എന്നിവര്‍ സംസാരിച്ചു.
















