
കല്ലേരി: വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന അനുഭവക്കുറിപ്പ് മത്സരത്തില്‍ മികച്ച കുറിപ്പ് തയ്യാറാക്കിയ പൊന്മേരി എല്‍പി സ്‌കൂള്‍
വിദ്യാര്‍ഥി പി.അനൈന്‍ കൃഷ്ണക്ക് ചരിത്ര ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന്റെ ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന പുസ്തകം സമ്മാനിച്ചു. സ്‌കൂള്‍ അസംബ്‌ളിയില്‍ പ്രധാനാധ്യാപകന്‍ പി.കെ.അനീഷ് വിദ്യാര്‍ഥിക്ക് പുസ്തകം കൈമാറി. ലൈബ്രറി കണ്‍വീനര്‍ എസ്.എസ്.അഭിന്‍ ബാബു പ്രസംഗിച്ചു. വിദ്യാര്‍ഥികളില്‍ വായനാ ശീലവും എഴുത്തിനോടുള്ള താല്പര്യവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അനുഭവകുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വായന മാസാചരണത്തിന്റെ ഭാഗമായി ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന്റെ വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പരിചയപ്പെടുകയും എഴുത്തിനെ കുറിച്ച് ചോദിച്ച് മനസിലാക്കുകയും ചെയ്തു.















