
വടകര: യുഡിഎഫ് അറബിക്കടലില്‍ തള്ളുമെന്ന് പ്രഖ്യാപിച്ച പിഎം ശ്രീ പദ്ധതിയെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രതീകാത്മകമായി ചൂണ്ടയിട്ടു പിടിച്ചു.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ഒത്താശ ചെയ്യുന്ന യുഡിഎഫ് നയത്തിനെതിരെയാണ് വടകര സാന്റ്ബാങ്ക്സില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ജോ. സെക്രട്ടറി രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ വടകര ഏരിയ സെക്രട്ടറി എം കെ അക്ഷയ്, ബ്ലോക്ക് ട്രഷറര്‍ അര്‍ജുന്‍ പി എസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജെനീഷ് ടി ടി
അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍ ഷിജിന്‍ സ്വാഗതം പറഞ്ഞു.















