അഴിയൂര്‍: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അഴിയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി അഴിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ ഔഷധസസ്യ പരിചയ
ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷീബ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ സുക്ഫാന ഷമീറ.പി.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രധാന അധ്യാപകന്‍ സലീം, എ.എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സമ്മാനം നല്‍കി. യോഗ ഇന്‍സ്ട്രക്ടര്‍ ശാരിക പരിപാടിയില്‍ പങ്കെടുത്ത് യോഗ ക്ലാസെടുത്തു.















