
നാദാപുരം: വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി.
വനംവകുപ്പും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരേയും കണ്ടെത്തിയത്.
വെള്ളിയാഴ്ച സന്ധ്യക്ക് ശേഷമാണ് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കില്‍ വന പ്രദേശത്തോട് ചേര്‍ന്ന മലമുകളില്‍ നിന്ന് ഫ്ലാഷ് ലൈറ്റ് നാട്ടുകാര്‍ കണ്ടത്. അലര്‍ച്ചയും കേട്ടതായി
പറയുന്നു. ഉടനെ ഫയര്‍ഫോഴ്സിനേയും വനം വകുപ്പിനേയും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പും നാട്ടുകാരും തെരച്ചല്‍ നടത്തിയതും മൂന്നു യുവാക്കളെയും കണ്ടെത്തിയതും.
വയനാട് മലനിരകളോട് ചേര്‍ന്ന വനമേഖലയാണിത്. കുടുങ്ങിയത് മൂന്നുപേരാണെന്നും രണ്ട്
ബൈക്കുകളിലായാണ് ഇവര്‍ എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലിലാണ് വഴിയറിയാതെ വനത്തില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തിയത്. ഇവര്‍ വടകര ചോറോട് സ്വദേശികളാണെന്നാണ് വിവരം.
















