
കോഴിക്കോട്: യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളും സമൂഹത്തോടുള്ള
പ്രതിബദ്ധതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് (ജേക്കബ്) യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ ജന്മദിന സമ്മേളനം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിങ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍, ഷമീര്‍ പുളിക്കല്‍,പി എസ് ജെയിംസ്, ചിരട്ടക്കോണം സുരേഷ്.,ടോമി വേദഗിരി, മനു വര്‍ഗീസ്, രാജശേഖരന്‍ പിള്ള, ഷഫീഖ് തറോപൊയില്‍, ആര്‍. ശ്രീനാഥ്, ജസി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
















