
കുറ്റ്യാടി: ചലച്ചിത്ര സംവിധായകന്‍ പപ്പന്‍ നരിപ്പറ്റയുടെ ‘സിനിമയോടൊപ്പം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി വേദിക വായനശാലയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സജീവന്‍
മൊകേരിയുടെ അധ്യക്ഷതയില്‍ സിനിമാ-നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജയചന്ദ്രന്‍ മൊകേരി, മണലില്‍ മോഹനന്‍, രമേശ് ബാബു കാക്കന്നൂര്‍, രമ, ജെ.ഡി. ബാബു, പി.പി. ദിനേശന്‍, ബാബു മാനന്തവാടി, അബ്ദുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പപ്പന്‍ നരിപ്പറ്റ മറുമൊഴി നല്‍കി. കിമോണോ ഷാജി സ്വാഗതവും എസ്.ജെ. സജീവ്കുമാര്‍ നന്ദിയും പറഞ്ഞു.
















