വില്യാപ്പള്ളി: എംജെ വിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രധാന ചടങ്ങിന് പുറമെ സ്‌കൂളിലെ 2500ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ഇയര്‍ വളണ്ടിയര്‍മാര്‍ ഓരോ ക്ലാസ് മുറികളിലുമെത്തി ലഹരി വിരുദ്ധ സന്ദേശം എത്തിച്ചു. പരിപാടി ശ്രദ്ധേയമായി. വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്.സി.കെ. ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് എം.പി.ഷാജഹാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഷെരീഫ്.പി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദിയ.വി.കെ സ്വാഗതവും രണ്ടാംവര്‍ഷ വളണ്ടിയര്‍ റുമൈസ മൈമൂന്‍ നന്ദിയും പറഞ്ഞു. എന്‍എസ്എസ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ഉബൈദ്.വി.പി, സ്റ്റാഫ് സെക്രട്ടറി ശിഹാബ്.എന്‍.പി, അബ്ദുറഹീം.പി, നുസൈബ.സി, ഷിബു.പി.എം, ബ്രിജില.എം.എസ്, ശ്രേയസ്.എ, സഹീദ.സി.കെ, അക്ഷയ്.സി, റുവീന.വി.ആര്‍, സഹിറാ ബാനു എന്നിവര്‍ പങ്കെടുത്തു.















