കൊയിലാണ്ടി: ആദര്‍ശ ഭരിതമായ പൊതുജീവിതത്തിന് മാതൃകയായ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ പാര്‍ട്ടി അനുസ്മരിച്ചു. കൊയിലാണ്ടി
എന്‍.ഇ.ബാലറാം മന്ദിരത്തില്‍ ചേര്‍ന്ന അനുസ്മരണ പരിപാടി പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ ഇ.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ടി.കല്യാണി, മണ്ഡലം സെക്രട്ടറി അഡ്വ. എസ്.സുനില്‍ മോഹന്‍, അസി. സെക്രട്ടറി എന്‍.ശ്രീധരന്‍, കെ.ശശിധരന്‍, പി.കെ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.















