
ചോമ്പാല: മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മസമിതി ആഭിമുഖ്യത്തില്‍ ബഹുജന കുട്ടായ്മ സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍,
സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, മല്‍സ്യ തൊഴിലാളികള്‍, ചോമ്പാല്‍ ബിഇഎം സ്‌കൂള്‍ പ്രതിനിധികള്‍, സിഎസ്‌ഐ പള്ളി പ്രതിനിധികള്‍, ചോമ്പാല്‍ ബിച്ചുമ്മ പള്ളി, ചോമ്പാല്‍ ഭഗവതി ക്ഷേത്രം പ്രതിനിധികള്‍ അടക്കം നുറുകണക്കിനാളുകള്‍ പങ്കെടുത്ത കൂട്ടായ്മ ജനമുന്നേറ്റമായി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ കുട്ടായ്മ ഉദ്ഘാടനം ചെയ്തു. ചോമ്പാല്‍ തുറമുഖത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ടോറസ്
ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കന്നത് അടക്കമുള്ള ,ജനകിയ ആവശ്യം മുന്‍ നിര്‍ത്തിയും അടിപ്പാത അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നുറുകണക്കിന് നാട്ടുകാരുടെയും മല്‍സ്യ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യത്തിന് ഒപ്പമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍ എംപി, കെ.കെ രമ എംഎല്‍എ, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ലില എന്നിവര്‍ അറിയിച്ചു.
എം.വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി കെ സിബി, ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, അനിത പിലാക്കണ്ടി, ജലജ വിനോദ്,
സാമുഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രതിനിധികളായ എം പി ബാബു, കെ പി രവിന്ദ്രന്‍, എ ടി ശ്രീധരന്‍, കെ പി ജയകുമാര്‍, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍, കെ എ സുരേന്ദ്രന്‍, ഷംസീര്‍ ചോമ്പാല, സുരേഷ് ആനിക്ക, ഫാദര്‍ റവറന്റ് മനോജ് മാത്യു, പി കെ രാമചന്ദ്രന്‍, മൊയ്തു അഴിയൂര്‍, കെ പി വിജയന്‍, എം ഹരിദാസന്‍, പി കെ പ്രീത എന്നിവര്‍ സംസാരിച്ചു
















