
ചോമ്പാല: ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ അഴിയൂര്‍ കുഞ്ഞിപ്പള്ളി ശ്രീ മംഗലം വീട്ടില്‍ ഡോ എന്‍.പി.സുരേഷ് (60) അന്തരിച്ചു. ചോമ്പാല്‍ കോട്ടക്കല്‍ ആര്യ വൈദ്യശാല ഏജന്‍സി നടത്തിവരുന്നു. ഭാര്യ: റീഷ്മ (രാമനാട്ടുകര).
മക്കള്‍: അദ്വൈത്, അശ്വതി. പിതാവ്: പരേതനായ കുഞ്ഞിരാമന്‍ വൈദ്യര്‍. മാതാവ്: പി.കെ.ലീല. സഹോദരങ്ങള്‍: സന്തോഷ്, മീന (എറണാകുളം), ലത (വയനാട്).
















