
പുറമേരി: പുറമേരിയില്‍ പത്തു വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ടൗണിനടുത്ത 19 -ാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതനായി
കോഴിക്കോട് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. പരിശോധനയില്‍ വീടുകളില്‍ മറ്റാര്‍ക്കും രോഗ ലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളം, രോഗികളുമായുളള സമ്പര്‍ക്കം, ഭക്ഷണം എന്നീ വഴികളിലൂടെ രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ജെഎച്ച്‌ഐ പറഞ്ഞു. ഈ കുട്ടിക് എങ്ങനെ രോഗം ബാധിച്ചു എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പറഞ്ഞു.
















