ഓര്‍ക്കാട്ടേരി: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് അംഗങ്ങളുടെ മക്കളില്‍ 2025-26 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍
വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും അനുമോദനവും നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ജൂണ്‍ 15നകം ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.















