
കുറ്റ്യാടി: പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഏഴു വയസുകാരന്‍ ശിവനന്ദും മരിച്ചു.
അമ്മ രമ്യയുടെ (35) മൃതദേഹം വൈകുന്നേരം കണ്ടെത്തിയിരുന്നു. തോട്ടത്താങ്കണ്ടിക്കു സമീപം പുഴയില്‍ തുണി അലക്കാനെത്തിയപ്പോഴാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. തോട്ടത്താങ്കണ്ടി അന്തിക്കുന്നുമ്മല്‍ സുധീഷിന്റെ ഭാര്യയായ രമ്യ ഫാര്‍മസിസ്റ്റാണ്.
കാല്‍വഴുതി പുഴയിലേക്ക് വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പേരാമ്പ്ര, നാദാപുരം ഫയര്‍ഫോഴ്‌സും നാട്ടുകാരും
ചേര്‍ന്ന് നടത്തിയ തെരച്ചലില്‍ രമ്യയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തെരച്ചലില്‍ രാത്രി എട്ടുമണിയോടെയാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ്.
















