കുറ്റ്യാടി: കുറ്റ്യാടിയില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴ്
വയസുകാരന്‍ മകന്‍ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകനും ഒപ്പം പോയി. ഇതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും ഒഴുക്കില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശിവനന്ദ്.















