
വടകര: വടകര മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സര്‍വീസ് റോഡ് അടിയന്തരമായി നവീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വികസനത്തിന് തടസ്സം
നില്‍ക്കുന്ന അനധികൃത പാര്‍ക്കിംഗ് മാറ്റണമെന്നും കെ.കെ.രമ എംഎല്‍എ പറഞ്ഞു. വടകര ഡവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
റൂറല്‍ എസ്പി ഓഫീസ് മുതല്‍ കൈനാട്ടി വരെ സര്‍വീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കുക, മാര്‍ക്കറ്റ് റോഡ്, ജെടി റോഡ്, മെയിന്‍ റോഡ് എന്നിവിടങ്ങളിലെ അനധികൃത
പാര്‍ക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണയില്‍ ഫോറം പ്രസിഡന്റ് അഡ്വ: ഇ.നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സി.കെ.വിജയന്‍, വിനോദ് ചെറിയത്ത്, എ.പി.ഹരിദാസന്‍, കെ.എന്‍.വിനോദ്, അഡ്വ: രാജന്‍ കായക്ക, കെ.ബാലകൃഷ്ണന്‍, വി.പി.രമേശന്‍, വി.അസീസ് ടി.കെ.രാമദാസ്, സല്‍വ കുഞ്ഞമ്മദ്, എ.വിജയന്‍, ഉഷസ്സ് ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
















