
വടകര: വടകരയില്‍ ജില്ലാ ആശുപത്രിയുടെ മതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഗൈനക്കോളജി ഒപിക്കരികില്‍ റോഡിനോട് ചേര്‍ന്ന മതിലാണ്
ഇടിഞ്ഞുവീണത്. സദാ തിരക്കേറിയ സ്ഥലമാണെങ്കിലും അപകട സമയത്ത് ആളില്ലാതിരുന്നത് ആശ്വാസമായി. സമീപത്തെ റോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം വഴി സുഗമമാക്കി.
















