
വടകര: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനം, സൗഹൃദം, സാംസ്കാരിക വിനിമയം, സാഹോദര്യം എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി
പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റി (എസ്എഎഫ്) ഏര്‍പ്പെടുത്തിയ മികച്ച സംഘാടകനുള്ള മാസ്റ്റര്‍ ഓര്‍ഗനൈസര്‍ ഹോണററി പുരസ്കാരത്തിന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അര്‍ഹനായി. ഡിസംബര്‍ 20ന് തിരുപ്പതിയില്‍ നടക്കുന്ന എസ്എഎഫ് വാര്‍ഷിക സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ രവി നാരായണ്‍ മൊഹന്തി അറിയിച്ചു.
ചോമ്പാല്‍ കാപ്പുഴയ്ക്കല് തീരത്ത് സംഘടിപ്പിച്ച
ദൃശ്യ സായാഹ്നം, ഓര്‍ക്കാട്ടേരിയില്‍ നടന്ന വടകരോത്സവം എന്നീ പരിപാടികളുടെ സംഘാടക മികവാണ് കോട്ടയില്‍ രാധാകൃഷ്ണനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും പ്രാദേശിക വേദികളുമായി കോര്‍ത്തിണക്കുന്നതില്‍ അദ്ദേഹം നടത്തിയ മികച്ച ഇടപെടലുകള്‍ സമിതി പ്രത്യേകം വിലയിരുത്തി.
















