
എടച്ചേരി: സിഐടിയു ‘ഒക്യുപൈ ഡല്‍ഹി’ സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന യോദ്ധാക്കള്‍ക്ക് എടച്ചേരിയില്‍ യാത്രയയപ്പ് നല്കി. ജില്ലാ ലൈറ്റ് സൗണ്ട് പന്തല്‍ ആന്‍ഡ് കാറ്ററിംഗ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) സംഘടിപ്പിച്ച പരിപാടി യൂനിയന്‍ ജില്ലാ
സെക്രട്ടറി പറാണ്ടി മനോജ്
ഉദ്ഘാടനം ചെയ്തു. ടി.വി. ഗോപാലന്, യു.കെ. ബാലന്, പി. രാജന്, ഒ. പത്മനാഭന്, എം. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.















