
മണിയൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് യുവജന കായിക മാമാങ്കം കേരളോല്‍സവം ആരംഭിച്ചു. വോളി ബോള്‍ മത്സരത്തോടെയാണ് ആരംഭം കുറിച്ചത്. മണിയൂര്‍ സേവാദള്‍
ഗ്രൗണ്ടില്‍ ആരംഭിച്ച വോളിബോള്മത്സരം മുന്‍ സര്‍വീസസ് കോച്ച് വി.എം. ഷീജിത്ത് ഉദ്ഘാടനം ചെയ്തു. മുന്വോളീബോള് താരം ബഷീര്‍ പട്ടാര മുഖ്യാതിഥിയായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
നസീമ തട്ടാം കുനി, ഹാരിസ് മുറിച്ചാണ്ടി, ടി.എന്‍. മനോജ്, ശ്രീജ തറവട്ടത്ത്, മധുസുദനന്‍ മേക്കോത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഫൈനല്‍ മത്സരത്തില്‍ വില്യാപ്പളളിയെ തോല്പിച്ച് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് ജേതാക്കളായി.
















