തിരുവനന്തപുരം: ടി.ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായു
ള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സിപിഎം അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ചോരയ്ക്ക് ചോര’ എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ‘ചോരയ്ക്ക് ചോര’ എന്ന് പറയുമ്പോൾ ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് അർഥമാക്കുന്നത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമ
ന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക് പോലും വികാരമില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.
കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടി എന്ന നിലയിൽ സിപിഎം തങ്ങളുടെ നിലപാട് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയ ആ നിലപാടിനൊപ്പമാണ് പാർട്ടി.
സിപിഎം പിന്തുടരുന്നത് സമാധാനത്തിന്റെ പാതയാണ്. ഏതെങ്കിലും തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെയോ അതിന് അർഥം വരുന്ന പദപ്രയോഗങ്ങളെയോ പാർട്ടി അനുകൂലിക്കുന്നില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
















