
തൃശൂർ: പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി
(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ജോലി സംബന്ധമായി പുറത്തുപോയ മകന് തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിലെ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. ഷിനി ബിസിനസ് നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
















