
കുറ്റ്യാടി: വിവര സങ്കേതിക വിദ്യയുടെ പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാനും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും രക്ഷിതാക്കള്‍ക്ക്
കഴിയണമെന്ന് കെ.എം. അഭിജിത്ത് എംഎല്‍എ. അടുക്കത്ത് എംഎഎം യുപി സ്കൂളില്‍ നിന്നു യുഎസ്എസ്, സബ് ജില്ലാ കലോത്സവം , കായിക മേള, ശാസ്ത്രോത്സവം, സ്കൂള്‍ തല മത്സരങ്ങള്‍ എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കുന്ന വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് മുനീര്‍ കെ വി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രന്, താഹിറ ബഷീര്‍, കുന്നുമ്മല്‍ ബിപിസി നിസാര്‍ എടത്തില്‍, ഇ പി മുഹമ്മദലി, എംപിടിഎ ചെയര്പേഴ്സന് ബിഷാറ, കെ.കെ ഷാജി, ടി.പി സാജിദ്, നസീറ പി, ഇ പി സലീം, അജേഷ് എന്‍, അസ്ലം എം, നബീല്‍ ടി.കെ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സുമതി കെസി സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















