
വടകര: നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെയും സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും നേഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന സെല്ലിന്റെയും
സംയുക്താഭിമുഖ്യത്തില്‍ നടന്ന റെഡ് റിബണ്‍ ക്വിസ്-2026 സംസ്ഥാന തല മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിന് ഒന്നാം സ്ഥാനം. ഏറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത മേമുണ്ട എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഭഗത് തെക്കേടത്ത്, നിയ.എം എന്നിവരാണ് അഭിമാനതാരങ്ങളായത്. ഒന്നാം സ്ഥാനവും പ്രൈസ്
മണിയും നേടിയ ഇവര്‍ റീജിയണല്‍ മത്സരത്തിലേക്ക് യോഗ്യതയും നേടി. സ്കൂള്‍, കോളേജ് തലങ്ങളിലെ യുവജനങ്ങളില്‍ എച്ച്ഐവി/എയ്ഡ്സ് മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് റെഡ് റിബണ്‍ ക്വിസ് നടത്തുന്നത്.
















