മുയിപ്പോത്ത്: ചെറുവണ്ണൂര്‍ കക്കറ മുക്ക് ആവള നാരായണന്-കെ.കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ ദിനം ആചരിച്ചു. പട്ടുറുമാല്
ജേതാവും പ്രശസ്ത ഗായകനുമായ അജയ് ഗോപാല്‍ അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം അജയ് ആവളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സാംസ്കാരിക പ്രഭാഷകന്‍ വി.കെ.സുരേഷ് ബാബു കൂത്ത്പറമ്പ് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാടക സിനിമാ നടന് മുഹമ്മദ് പേരാമ്പ്ര, ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.സുരേഷ്, സെക്രട്ടറി കെ.പി.സുഭാഷിണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലാര്‍ ഗാനസന്ധ്യ അരങ്ങേറി. പ്രദീപ് ഇരിങ്ങത്ത്, ജയേഷ് ആവള, നാരായണന് മേപ്പയൂര്‍, സിന്ധു പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.















