കോഴിക്കോട്: റോഡ് സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധ
റോഡുകളിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും യോഗം വിലയിരുത്തി. അപകടകരമായ രീതിയില്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കേബിള്‍ ലൈനുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍, പ്രൈവറ്റ് ബസുകളുടെ വേഗതയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. നിരന്തരം നിയമലംഘനങ്ങളും കൂടുതല്‍ പിഴയടവും ഉണ്ടാക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി ആലോചിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബസുകളുടെ അപകടകരമായ മത്സരയോട്ടം, ബസുകളുടെ ജിപിഎസ് ലൈവ് ട്രാക്കിങ് സൗകര്യം, പഞ്ചിങ്, സമയക്രമം തുടങ്ങിയവയും യോഗം വിലയിരുത്തി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി-കെഎസ്ഇബി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















