നാദാപുരം: ജനാധിപത്യം അട്ടിമറിക്കുന്ന മോദി-ഷാ-ഗ്യാനേഷ്കുമാര്‍ കൂട്ട്കെട്ടിനെതിരെ ജനാധിപത്യം സംരക്ഷിക്കുന്ന സമരഭടന്മാര്ക്ക് അഭിവാദ്യമര്‍പ്പിച്ചു വാണിമേല്‍ പഞ്ചായത്ത്
യുഡിഎഫ് കമ്മിറ്റി പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ നടന്ന പരിപാടി എന്‍.കെ.മൂസ ഉദ്ഘാടനം ചെയ്തു. എന്‍.കെ.മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്, ചീക്കപ്പുറത്ത് മൊയ്തുഹാജി, സി.പി.സി.അലിക്കുട്ടി, എം.കെ.മജീദ്, വി.കെ.കുഞ്ഞാലി, കെ.പി.അബ്ദുല്ല, ചള്ളയില്‍ കുഞ്ഞാലിഹാജി, കെ.പി.മൊയ്തുഹാജി, കെ.പി.വിജയന്, സജീഷ്കുമാര്‍ കല്ലില്‍, കെ.ഹരീഷ്, പി.പി.അമ്മത്, ടി.സുബൈര്‍, സി.പി.സലാം തുടങ്ങിയവര്‍ സംസാരിച്ചു.















