വള്ളിയാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയിലെ ലഹരി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനായി സ്കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയായ സുപഥത്തിന്റെ ഭാഗമായി
വള്ളിയാട് എംഎല്‍പി സ്കളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകരയിലെ അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ ജയരാജന് ക്ലാസെടുത്തു. നാളയുടെ വാഗ്ദാനങ്ങളായ യുവതലമുറ ലഹരിയുടെ മാരകമായ കെണിയില്‍ പെടാതിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലഹരി വിമുക്ത കേരളം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് കരുത്ത് പകരാനും ഈ പോരാട്ടത്തില്‍ ഓരോ വീടുകളും കാവല്പ്പുരകള് ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എം.സുരേന്ദ്രന് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബിപിസി മുഹമ്മദ്.എം.എം മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ആരിഫ വടക്കയില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.മൊയ്തീന്, വി.മുഹമ്മദ് ഫാരിസ് എന്നിവര്‍ സംബന്ധിച്ചു. കലാകായിക പ്രതിഭകള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ജസ്ന.എ.ആര് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി ഷംന.എന്‍.എസ് നന്ദിയും പറഞ്ഞു.















