
നാദാപുരം: സംസ്ഥാനപാതയില്‍ കക്കംവെള്ളിയില്‍ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രികന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം നേരിട്ടു.
















