
കക്കട്ടില്‍: സേവാഭാരതി കുന്നുമ്മല്‍ യൂണിറ്റ് വടകര എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവന് രക്ഷാ പരിശീലനം (ബേസിക്ക് ലൈഫ് സപ്പോര്‍ട്ട്)
സംഘടിപ്പിച്ചു. തീപൊള്ളല്, പാമ്പുകടി, വെള്ളത്തില്‍ മുങ്ങല്‍, മുറിവുകള്‍, അസ്ഥിഭംഗം, അപ്സ്മാരം തുടങ്ങിയവയിലും സിപിആര്‍ നല്കുന്നതിലുമാണ് പരിശീലനം.
വട്ടോളി വ്യാസവിദ്യാ പീഠത്തില്‍ ഡോ പി.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം.
അബ്ദുള്ള പരിശീലനത്തിന് നേതൃത്വം നല്കി. നഴ്സുമാരായ ജാസ്മിന്, ഷര്‍മിന, സ്വാതി, ജസാ ഫാത്തിമ എന്നിവരുടെ സംഘം 75 പേര്‍ക്ക് പരിശീലനം നല്കി. സേവാ ഭാരതി യൂനിറ്റ് പ്രസിഡന്റ് പി. സജീവന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഒ. അഞ്ജു ദേവി, അശ്വിന് വി.എസ്, അശ്വിന് കൃഷ്ണ, സി.പി.കൃഷ്ണന്, രൂപേഷ് കെ എന്നിവര്‍ പ്രസംഗിച്ചു.
















