
കൊല്ലം: പിഷാരികാവില്‍ മരക്കൊമ്പ് പൊട്ടിവീണ് എട്ടുവയസുകാരന് പരിക്ക്. നമ്പ്രത്തുകര സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം.
ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പേരാലിന്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. മരക്കൊമ്പ് പൊട്ടി തലയിലേക്കാണ് വീണത്. നെറ്റിയിലും തലയിലും മുറിവുണ്ട്.
കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















