തിരുവനന്തപുരം: മാസപ്പടി കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ.രമ എംഎല്‍എ. കേസില്‍ പിണറായി വിജയന് അനുകൂലമായ നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചെന്ന
ആരോപണം നേരിടുന്ന അഡ്വക്കറ്റ് ജനറലിനെതിരെ കെ.കെ.രമ രംഗത്തെത്തി. എജിയുടെ നിലപാട് നിരാശാജനകമാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതാണെന്നും രമ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.
ഉയരുന്ന വിമർശനങ്ങൾ സർക്കാർ പരിഗണിക്കണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്ത അനുഭവങ്ങൾ രാജ്യത്തുണ്ട്. എന്നാൽ അതി
ന്റെ പേരിൽ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും പ്രതിരോധിക്കാനാവില്ലെന്നും രമ പറഞ്ഞു.
കേസുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന തെളിവുകൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു സേവനവും നൽകാതെയാണ് സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികൾ എത്തിയത്. ഇത് പൊതുശ്രദ്ധയിൽ കൊണ്ടുവന്നത് ഇഡിയെ ദുരുപയോഗം ചെയ്തുള്ള അന്വേഷണമല്ലെന്നും രമ വ്യക്തമാക്കി.
















