തിരുവള്ളൂര്‍: ചാനിയംകടവ് വടയക്കണ്ടി ഗോപാലന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ്
വിദ്യാര്‍ഥികള്‍ക്കായി ‘സമൂഹത്തില്‍ നാട്ടു മുഖ്യസ്ഥന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. തോടന്നൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
മൂന്നു പുറത്തില്‍ കവിയാത്ത ഉപന്യാസം ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം നവംബര്‍ 5 വൈകുന്നേരം 5 മണിക്കകം ചൈത്ര സത്യന്, വടയക്കണ്ടി, ചാനിയം കടവ്-673541 എന്ന വിലാസത്തില്‍ ലഭിക്കണം.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും സര്‍ട്ടിഫിക്കറ്റും നല്‍കും. നവംബര്‍ 11ന് ചാനിയംകടവില്‍ നടക്കുന്ന വടയക്കണ്ടി ഗോപാലന് മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
















