വടകര: മണിയൂര്‍ മങ്കര പോക്സോ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ജാമ്യം അനുവദിച്ചത് പുനഃപരിശോധിക്കണമെന്നും ഡിവൈഎഫ്ഐ
മണിയൂര്‍ മേഖലകമ്മിറ്റി.
ഗള്‍ഫിലേക്ക് കടന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുണ്ടെന്നും ഉടനെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നുമായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിന്റെ ഫലമായിട്ടാണ്. ഇതിന് കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും മണിയൂര്‍ മേഖലകമ്മിറ്റി പ്രസിഡന്റ് കെ. മകേഷും സെക്രട്ടറി സി.എം. ബിനൂപും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മങ്കരയിലെ കര്‍മസമിതിക്ക് എല്ലാപിന്തുണയും നല്‍കുന്നതായും ഡിവൈഎഫ്ഐ അറിയിച്ചു.
















