ആയഞ്ചേരി: ആയഞ്ചേരിയില് പ്രവര്ത്തിച്ചുവരുന്ന സിഎന്ജി സിലിണ്ടര് സുരക്ഷാ പരിശോധനാകാലിബ്രേഷന് സെന്റര് നിലനിര്ത്തണമെന്ന ആവശ്യവുമായി സിഎന്ജി
ഓട്ടോ കൂട്ടായ്മ രംഗത്ത്. കേന്ദ്രം അടച്ചു പൂട്ടണമെന്ന ആവശ്യമായി സമരം ആരംഭിച്ച സാഹചര്യത്തിലാണ് കൂട്ടായ്മ രാഗത്ത് വന്നത്.
സെന്ററിന്റെ പ്രവര്ത്തനം നിലനിര്ത്തണമെന്നാവശ്യപ്പെട്ട് സിഎന്ജി ഓട്ടോ കൂട്ടായ്മ വടകരയുടെ നേതൃത്വത്ത ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില് 20ന് രാവിലെ 10 നാണ് കണ്വെന്ഷന്.
കോഴിക്കോട്, കണ്ണൂര്, വയനാട് ജില്ലകളിലെ ഡിഎന്ജി വാഹന ഉടമകള്ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്ക്കും ഏറെ പ്രയോജനകരമാണ് ആയഞ്ചേരിയിലെ സെന്റര്. ഈ കേന്ദ്രം അടച്ചുപൂട്ടിയാല് ദൂരെയുള്ള പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് അധിക
സാമ്പത്തിക ബാധ്യതയും സമയനഷ്ടവും സൃഷ്ടിക്കുമെന്ന് കൂട്ടായ്മ പ്രവര്ത്തകര് പറഞ്ഞു. പ്രകൃതിസൗഹൃദ ഇന്ധനമായ സിഎന്ജി ഉപയോഗിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്ക്കാര് നയങ്ങള്ക്ക് അനുസൃതമായി, ഇത്തരം പരിശോധനാ സംവിധാനങ്ങള് സംരക്ഷിക്കുകയാണ് വേണ്ടത്. സെന്ററിന്റെ പ്രവര്ത്തനം തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ ഇടപെടല് സര്ക്കാരും ആയഞ്ചേരി ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും നടത്തണമെന്ന് ചെയര്മാന് എം.കെ. രാജന്, കണ്വീനര് പ്രദീപ് പുതിയോട്ടില് എന്നിവര് ആവശ്യപ്പെട്ടു.
















