കൊച്ചി: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. കേസില് എഫ്ഐആര്
രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് ഡിവിഷന് ബെഞ്ച് അനുമതി നല്കിയില്ല. പിണറായി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളി. പ്രത്യേക അനുമതി നല്കാന് ആകില്ലെന്ന് കോടതി വ്യക്തമാക്കി.
സ്റ്റിസുമാരായ കെ നടരാജന്, ജോണ്സന് ജോണ് എന്നിവര് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. പി.എ. മുഹമ്മദ് റിയാസ്, ടി. വീണ, ഹസന് വാരിസ് എന്നിവരും അപ്പീല് അനുമതി അപേക്ഷ നല്കിയിരുന്നു. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവര്ക്കെതിരെ
എഫ്ഐആറിടാന് ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
അതേസമയം വിജിലന്സ് കേസെടുത്തതോടെ ഇഡി രണ്ട് കേസുകളില് ഇസിഐആര് രജിസ്റ്റര് ചെയ്തിരുന്നു. വീണയ്ക്ക് സിഎംആര്എല്ലില് നിന്ന് ലഭിച്ച പണം പിണറായി വിജയനുള്ള കൈകൂലി എന്നാണ് ഇഡി കണ്ടെത്തല്. ഹവാല ഇടപാടുകളാണ് പി.എ. മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതോടെ സിഎംആര്എല് എക്സാലോജിക് ഇടപാടില് രജിസ്റ്റര് ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായി.
















