വടകര: ചെമ്മരത്തൂരില്‍ ബൈക്ക് തടഞ്ഞു യുവാവിനെ അടിച്ചു പരിക്കേല്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ സ്വദേശികളായ പാലയാട് മീത്തല്‍ ശരണ്‍രാജ്(24),
വാഴയില്‍ അനല്‍ രാജ്(26) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 17ന് ആയഞ്ചേരിയില്‍ നിന്നു വരികയായിരുന്ന ചെമ്മരത്തൂരിലെ ഒതയോത്ത് ഫവാസിനെ ചെമ്മരത്തൂരില്‍ ബൈക്ക് തടഞ്ഞു മാരകായുധങ്ങളുമായി അടിച്ചുപരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കണ്ടാലറിയുന്ന ആറു പേര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതികള്‍. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















