കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ഭക്തജനങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും സാന്നിധ്യത്തില്‍
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍ ക്ഷേത്രം കീഴ്ശാന്തി ഉണ്ണികൃഷ്ണന്‍ മൂസതിനു നല്‍കി നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ (ത്രിവേണി) സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റി അംഗങ്ങളായ കീഴയില്‍ ബാലന്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഇളയിടത്ത് രാജഗോപാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, വാഴയില്‍ ദേവദാസ്, വിശ്വനാഥന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍ അരിക്കുളം, പുത്രന്‍ തൈക്കണ്ടി, പി.പി.രാധാകൃഷ്ണന്‍, ക്ഷേത്രം മാനേജര്‍ അനില്‍ ചെട്ടിമഠം, ഹെഡ് അക്കൗണ്ടന്റ് യു.കെ.ഉമേഷ്, ഹെഡ് ക്ലാര്‍ക്ക് കെ.കെ.രാകേഷ് എന്നിവരും ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും സംബന്ധിച്ചു.















