വടകര: കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് ശക്തി പകര്‍ന്നത് മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളായിരുന്നുവെന്ന്
പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയും കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയും സിഎച്ച് മലയാളികള്‍ക്ക് സമ്മാനിച്ച എന്നും സ്മരിക്കുന്ന ഉപഹാരങ്ങളാണ്. മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.എച്ച്.മുഹമ്മദ് കോയയുടെ 43-ാം ചരമദിനത്തില്‍ സിഎച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പി.അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എന്‍.എ.ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി.അബ്ദുല്‍ റഷീദ് കണ്ണൂര്‍, എംസി വടകര, പി.പി.ജാഫര്‍, എം.പി.അബ്ദുല്‍ കരീം, മമ്മുഹാജി, പി.പി.അഷ്‌റഫ്, കെ.ടി.യൂനുസ്, സി.എം.കരീം, അന്‍സാര്‍.പി.വി തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ.അസീസ് സ്വാഗതവും റഷീദ്.പി.കെ.സി നന്ദിയും പറഞ്ഞു.















