
കുറ്റ്യാടി: മലേഷ്യയില്‍ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.
കൊല്ലാണ്ടി മുനീറിന്റേയും സക്കീനയുടെയും മകന് ഫിനാനാണ് മരിച്ചത്. കോലാലംപൂരിലെ ഏഷ്യ-പെസഫിക് യൂണിവേഴ്സിറ്റിയില്‍ ബാങ്കിങ്ങ് ആന്റ് ഫിനാന്‍സ് ബിരുദ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം രാവിലെ ഫിനാന് സഞ്ചരിച്ച സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഫിനാന് തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തിനു പരിക്ക് പറ്റി.
















