കക്കട്ടില്‍: അംഗനവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ
സമ്മേളനം ഒക്ടോബര്‍ 10ന് കക്കട്ടില്‍ പുത്തലത്ത് കോംപ്ലകസില്‍ നടക്കും. ഇതിനായി നടന്ന
സ്വാഗതസംഘം രൂപീകരണ യോഗം വി. നാണു ഉദ്ഘാടനം ചെയ്തു. കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുമംഗല, ശോഭ, വി.കെ.റീത്ത, എം.കെ.സുനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.കെ.ദിനേശന്‍ (ചെയര്‍), കെ.ടി.രാജന്‍ (കണ്‍), കെ.ശോഭ (ഖജാന്‍ജി).















