വടകര: അഴിയൂര്‍ കല്ലാമല മുബാറക്ക് മന്‍സില്‍ അഫീഫ മരണപ്പെട്ട സംഭവത്തില്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്യുക, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക, ആശുപത്രി
അധികൃതര്‍ കുടുംബത്തോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. രണ്ട് മാസം മുമ്പാണ് അഫീഫ ചികിത്സാപിഴവിനെ തുടര്‍ന്ന് മരണപ്പെട്ടത്. ആശുപത്രിയുടെ അനാസ്ഥക്കെതിരെ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലീല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യു.എ.റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.സിബി, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹന്‍, വടകര മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് എം.ഫൈസല്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജസ്മിന കല്ലേരി, ജലജ വിനോദ്, വഫ ഫൈസല്‍, സുനില്‍ മടപ്പള്ളി, എം.പി.ബാബു, പി.എം.അശോകന്‍, വി.രാധാകൃഷ്ണന്‍, വി.പി.പ്രകാശന്‍, കുനിയില്‍ സെമീര്‍, ഷുഹൈബ് കൈതാല്‍, മിസ്ഹബ് ബാവ, അന്‍വറാ ഷെറിന്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.കെ.ജയന്‍ സ്വാഗതവും മുഹമദ് അര്‍ഷാദ് നന്ദിയും പറഞ്ഞു. പി.ബാബുരാജ്, പി.പി.ഇസ്മായില്‍, സി.സുഗതന്‍, സഫീര്‍ കല്ലാമല, ഹാരിസ് മുക്കാളി, സാജിദ് നെല്ലോളി, കെ.അന്‍വര്‍ ഹാജി, കെ.ടി.അബൂബക്കര്‍, ഫൈസല്‍.ടി.കെ, ചാത്തോത്ത് ഫൗസിയ, സൈഫുന്നിസ, ആയിഷ ഉമ്മര്‍, ബിന്ദു.ജെ എന്നിവര്‍ നേതൃത്വം നല്‍കി.















