വടകര: പ്രമുഖ ഗ്രന്ഥശാല പ്രവര്‍ത്തകനും പി.എന്‍.പണിക്കര്‍ അവാര്‍ഡ് ജേതാവും ചെട്ട്യാത്ത്
യുപി സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന വി.കെ.ബാലന്റെ പേരിലുള്ള എന്‍ഡോവ്‌മെന്റ് വിതരണവും വായനാ കുറിപ്പ് മത്സര വിജയികള്‍ക്കുള്ള അനുമോദനവും
ചെട്ട്യാത്ത് യുപി സ്‌കൂളില്‍ നടന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സ്‌കൂള്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനുമായ പി.പി.കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയവും ചെട്ട്യാത്ത് യുപി സ്‌കൂളും ചേര്‍ന്നാണ് വായനാക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. യുപി വിഭാഗത്തില്‍ അശ്വിക.പി, വേദിക.എസ്.വി, ധ്യാന.ആര്‍ എന്നിവരും എല്‍പി വിഭാഗത്തില്‍ ധ്യാന്‍ദേവ്.പി.എം, ആരാധ്യ.എ.എസ് എന്നിവരും ജേതാക്കളായി. വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ തലാഞ്ചേരി ബാബു സമ്മാനം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.ദിലീപന്‍ അധ്യക്ഷനായി. നോവലിസ്റ്റും കവയിത്രിയും അധ്യാപികയുമായ പി.എ.ഷഹര്‍ബാനു മുഖ്യപ്രഭാഷണം നടത്തി. സി.സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകന്‍ കെ.കെ.നാരായണന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ടി.അപര്‍ണ, മദര്‍ പിടിഎ പ്രസിഡന്റ് കെ.കെ.സൗമ്യ, പിടിഎ പ്രസിഡണ്ട് രഗീഷ്.വി തുടങ്ങിയവര്‍ സംസാരിച്ചു. വി.പി.ശരത്ത് നന്ദി പറഞ്ഞു.















