വടകര: ദേശീയപാത നവീകരണത്തില്‍ ഏറെ പ്രയാസം നേരിടുന്ന അടക്കാത്തെരു
ജംഗ്ഷനില്‍ ഇരു ഭഗത്തേക്കുമുള്ള സര്‍വീസ് റോഡുകളുടെ ടാറിംഗ് നടന്നു കൊണ്ടിരിക്കേ കുടിവെള്ള പൈപ്പ് പൊട്ടിയത് തിരിച്ചടിയായി. വെള്ളം റോഡിലേക്ക് ഒഴുകിയതോടെ
ടാറിംഗ് നിര്‍ത്തേണ്ടിവന്നു. ഇന്ന് ഉച്ചയോടെയാണ് പൈപ്പ് പൊട്ടി വലിയ അളവില്‍ കുടിവെള്ളം റോഡിലേക്ക് ഒഴുകിയത്. ധനലക്ഷ്മി ബാങ്കിന് സമീപം ടാര്‍ ചെയ്ത ഭാഗത്തെ ടാര്‍ ഒലിച്ചു പോവുകയും ജംഗ്ഷനില്‍ നിന്ന് പഴയസ്റ്റാന്റ് റോഡിലെ ഭാഗം പൂര്‍ണമായും അടര്‍ന്നു പോവുകയും ചെയ്തു. പൈപ്പ് പൊട്ടിയ വിവരം വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ട് യഥാസമയം ആരും വരാതായതോടെ ടാറിംഗ് അവതാളത്തിലായി. നിലവില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ദേശീയപാതയില്‍ കോഴിക്കോട് ഭഗത്തേക്കുള്ള സര്‍വീസ് റോഡിലൂടെ മാത്രമേ വാഹനങ്ങള്‍ വിടുന്നുള്ളൂ. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയ സ്റ്റാന്‍ഡ് വഴിയാണ് കടത്തി വിടുന്നത്.















