വടകര: കെ.കെ.രമ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിന്റെ ആഭിമുഖ്യത്തില്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം
നേടിയ വടകര നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള അനുമോദന പരിപാടി വിജയാരവം-2026 ഈ മാസം 27ന് രാവിലെ പാര്‍ക്ക് റോഡിലെ ശ്രീനാരായണ സ്‌കൂളില്‍ നടക്കും. ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളിലെയും വടകര മുനിസിപ്പാലിറ്റിയിലെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയാണ് അനുമോദിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുകയും പുറത്തുള്ള സ്‌കൂളുകളില്‍ പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ അടിയന്തിരമായി അവരവരുടെ ഫോട്ടോ, പേര്, മാര്‍ക്ക് ലിസ്റ്റ്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍, പഠിച്ച സ്‌കൂളിന്റെ പേര് എന്നിവ +91 9188857597 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 04962512020 എന്ന നമ്പറില്‍ ബന്ധപ്പെടുക.















