തിരുവള്ളൂര്‍: പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജിക്കുന്നതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കേരള വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എംപിയുടെ
നേതൃത്വത്തില്‍ നടക്കുന്ന പീപ്പിള്‍സ് മാര്‍ച്ചില്‍ വര്‍ഗബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ യുഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. ട്രെയിനിനെ ആശ്രയിക്കുന്ന മുഴുവനാളുകളിലേക്കും എംപിയുടെ സമര സന്ദേശം എത്തിക്കുന്നതിനോടൊപ്പം പ്രധാന കേന്ദ്രങ്ങളില്‍ സമരജ്വാലകളും സംഘടിപ്പിക്കും. ഡിസിസി സെകട്ടറി എടവത്തുകണ്ടി കുഞ്ഞിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആര്‍.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്ണോത്ത് സൂപ്പി ഹാജി, ബവിത്ത് മലോല്‍, ശ്രീജിത്ത് എടത്തട്ട, എഫ്.എം.മുനീര്‍, പാലൂന്നി മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.















