അഴിയൂര്‍: ദേശീയപാത മുറിച്ചു കടക്കാന്‍ മിണ്ടാപ്രാണികള്‍ക്കും വഴി വേണം. ബ്ലോക്കോഫീസിന് സമീപം കേറ്റില്‍ അണ്ടര്‍പ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി
ജനകീയ സമരസമിതി പന്തല്‍ കെട്ടി നടത്തുന്ന സമരം അന്‍പത് ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി കറുത്ത മാസ്‌ക് ധരിച്ചു സമര പന്തലിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. അന്‍പതാം ദിന സമരം ബിജെപി എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി.ബീനിഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍.വി.പി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ.അനില്‍കുമാര്‍, ജനപ്രതിനിധികളായ ശ്രീകല.വി.എന്‍.പി, കവിത അനില്‍കുമാര്‍, ടി.ടി.രജനി, സജീവന്‍ വാണിയംകുളം, സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികളായ പി.ബാബുരാജ്, എ.ടി.മഹേഷ്, റീന രയരോത്ത്, പ്രദീപ് ചോമ്പാല, വി.പി.പ്രകാശന്‍, കെ.പി.ഗോവിന്ദന്‍, കെ.പി.വിജയന്‍, ഒ.ബാലന്‍, ടി.ടി.പത്മനാഭന്‍, സുജിത്ത്.സി.കെ, അജയ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.















