
വടകര: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വെക്കുക, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പിരിച്ചു വിടുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്എഫ്ഐ വടകര
ഏരിയ കമ്മിറ്റി റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചു. പഠിപ്പുമുടക്കിയാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഫര്ഹാന് സമരം ഉദ്ഘാടനം ചെയ്തു. മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കും വരെ സമരം തുടരുമെന്ന്
അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് എം.എം സിയാന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.ടി അനഘ് രാജ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.കെ അക്ഷയ് സ്വാഗതം പറഞ്ഞു.















