വടകര: ഇന്ത്യന്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവന പ്രചാരണത്തിന്റെ ഭാഗമായി വടകര
ഡിവിഷനില്‍ ഓഗസ്റ്റ് 6 ‘മഹാ ലോഗിന്‍ ദിനം’ ആചരിക്കും. ഡിവിഷനിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും സബ് പോസ്റ്റ് ഓഫീസുകളിലും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ക്യാമ്പില്‍ പുതിയ പോളിസികള്‍ സ്വീകരിക്കുന്നതിനും നിലവിലുള്ള പോളിസികളുടെ പ്രീമിയം അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. 9074616351
















