
കൊയിലാണ്ടി: ഹരിത കര്‍മസേന ശേഖരിച്ച് റോഡരികില്‍ അട്ടിവെച്ച പ്ലാസ്റ്റിക് മാലിന്യ ചാക്കുകള്‍ക്കിടയില്‍ പെരുമ്പാമ്പിനെ തള്ളി ക്രൂരത. കൊയിലാണ്ടി നഗരസഭ 20-ാം
വാര്‍ഡിലെ മാലിന്യ ചാക്കുകള്‍ക്കിടയിലാണ് ആരോ പെരുമ്പാമ്പിനെ ചാക്കിലാക്കി തളളി കടന്നുകളഞ്ഞത്.
ഇതൊന്നും അറിയാതെ ഹരിതകര്‍മസേനയുടെ വനിതാ വളണ്ടിയര്‍മാര്‍ മാലിന്യ കെട്ടുകളോടൊപ്പം ഈ ചാക്കും മുത്താമ്പിയിലെ ബിന്നിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ കാലി ചാക്കാണെന്ന് കരുതി ഇത് എടുത്തു നോക്കിയപ്പോഴാണ് അതിനുള്ളില്‍ മറ്റൊരു ചാക്ക് കമ്പി കൊണ്ട് കെട്ടിയ നിലയില്‍ കാണുന്നത്. കമ്പിയുടെ കെട്ടഴിച്ചപ്പോഴാണ് അതിഥി പുറത്തുചാടുന്നത്. പെരുമ്പാമ്പിനെ കണ്ട് വനിതകള്‍ ഭയന്നുവിറച്ച് ഓടുകയായിരുന്നു. നാടിനുവേണ്ടി ശുചീകരണത്തില്‍ ഏര്‍പെടുന്ന തങ്ങളോട് എന്തിന് ഈ ദുഷ്ടത ചെയ്യുന്നുവെന്നാണ് ഹരിത കര്‍മസേന പ്രവര്‍ത്തകരായ സഹോദരിമാര്‍ ചോദിക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്
















